Related Posts with Thumbnails

2010-05-28

പത്തനംതിട്ട





 സഹ്യപര്‍ വ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര നഗരമാണ് പത്തനംതിട്ട.പത്തനംതിട്ട എന്ന പേര് 'പത്തനം' എന്നും 'തിട്ട' എന്നും രണ്ടു നാമങ്ങളുടെ കൂടിച്ചേർന്ന രൂപമാണ്. 

ഇതിന്റെ 
ര്‍ ത്ഥം നദീതീരത്തുള്ള ഭവനങ്ങളുടെ നിര എന്നതാണ്.
വിവിധ സ്ഥലങ്ങളിലേക്കുള്ള ഒരു ഇടത്താവളം എന്ന നിലയിലാണ്‌ പത്തനംതിട്ട അറിയപ്പെടുന്നത്‌ .
ആദ്യം കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു പത്തനംതിട്ട .
പിന്നീട്‌ 1982 ലാണ്‌ ജില്ല രൂപീകൃതമായത്‌. പന്തളം രാജഭരണവുമായി 
ബന്ധമുണ്ടെന്ന് കരുതുന്ന പ്രദേശമാണ് 
പത്തനംതിട്ട. 
കൊല്ലം, ആലപ്പുഴ, കോട്ടയം, 
ഇടുക്കി ജില്ലകളുമായി 
പത്തനംതിട്ട ജില്ലാതിര്‍ ത്തി പങ്കു വയ്ക്കുന്നുണ്ട്. 
കിഴക്ക് തമിഴ്‌നാട് അതിര്‍ ത്തിയോട് ചേര്‍ന്ന് 
വനഭൂമിയുള്ള 
ഈ ജില്ലയുടെ പകുതിയില്‍അധികവും
 വനഭൂമിതന്നെയാണ്. സാമൂഹികമായും 
സാംസ്‌കാരികമായും ഉന്നതി പ്രാപിച്ച 
നഗരമെന്നും പത്തനംതിട്ടയെ 
വിശേഷിപ്പിക്കാറുണ്ട്‌.
ശബരിമല,
മഞ്ഞനിക്കര,ചെറുകോല്‍പ്പുഴ,
മാരാമണ്‍,നിലയ്‌ക്കല്‍, നിരണം തുടങ്ങിയ നിരവധി തീര്‍ഥാടനകേന്ദ്രങ്ങളിലേയ്‌ക്കുള്ള ഇടത്താവളം കൂടിയാണ്‌ പത്തനംതിട്ട.നഗരത്തിനു ചുറ്റുമുള്ള റിംഗ്‌ റോഡുകളാണ്‌ പത്തനംതിട്ടയുടെ മറ്റൊരു പ്രത്യേകത.1990-കളിലാണ്‌ 
നഗരവും പരിസര പ്രദേശങ്ങളും കൂടുതല്‍ വികാസം
 പ്രാപിച്ചത്‌. മതസൗഹാര്‍ദത്തിന്റെ ഉത്തമകേന്ദ്രം കൂടിയായ പത്തനംതിട്ടയില്‍ വിവിധ മതങ്ങളുടെ പ്രശസ്‌തങ്ങളായ 
നിരവധി ആരാധനാലയങ്ങളുണ്ട്‌.ആറന്മുള വള്ളകളിയും ആറന്മുളക്കണ്ണാടിയും പത്തനംതിട്ടയുടെ പെരുമ 
വര്‍ധിപ്പിക്കുന്നു.

തമിഴ്‌നാടുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സ്ഥലം കൂടിയാണ്‌ പത്തനംതിട്ട.നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നിരവധി തമിഴര്‍ താമസിക്കുന്നുണ്ട്‌.അതുകൊണ്ടുതന്നെ പത്തനംതിട്ട നഗരവും പരിസരപ്രദേശങ്ങളും ഒരു തമിഴ്‌സംസ്‌കാരം കാത്തുസൂക്ഷിക്കുന്നുണ്ട്‌.
റബറാണ്‌ ജില്ലയിലെ പ്രധാന കാര്‍ഷികവിള.പരമ്പരാഗതമായി മലഞ്ചരക്കു കച്ചവട കേന്ദ്രമായിരുന്നു പത്തനംതിട്ടയും പരിസരപ്രദേശങ്ങളും.പറക്കോടുള്ള മലഞ്ചരക്കു ചന്ത ഇതിനൊരു ഉദാഹരണമാണ്‌ .നിരവധി ചന്തകളും നാടന്‍ വാണിഭ കേന്ദ്രങ്ങളും ജില്ലയിലുടനീളമുണ്ടായിരുന്നു. ഇതിന്റെ സ്‌മരണ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഓമല്ലൂര്‍,തെള്ളിയൂര്‍ക്കാവ്‌ വയല്‍വാണിഭങ്ങള്‍ ഇപ്പോഴും 
നടക്കുന്നുണ്ട്‌.പമ്പ,അച്ചന്‍കോവില്‍,മണിമല,കല്ലട എന്നീ നദികള്‍ പത്തനംതിട്ട ജില്ലയിലൂടെ കടന്നുപോകുന്നു.
ടൂറിസം സാധ്യതയുള്ള നിരവധി ഉയര്‍ന്ന പ്രദേശങ്ങള്‍ നഗരത്തിനടുത്തുതന്നെയുണ്ട്‌.ആനപ്പാറ ,മണ്ണാറമല, മാക്കാംകുന്ന്‌ തുടങ്ങിയവ നഗരത്തിന്‌ ഏറെ അകലെയല്ലാതെ സ്ഥിതിചെയ്യുന്നു.50 വര്‍ഷത്തിലധികം പഴക്കമുള്ള കാതോലിക്കേറ്റ്‌ കോളജ്‌ പത്തനംതിട്ടയുടെ സാമൂഹിക സാംസ്‌കാരിക ജീവിതവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതാണ്‌.മുന്‍പ്‌ പത്തനംതിട്ടയുടെ കുറേ ഭാഗങ്ങള്‍ ഇടുക്കി ലോക്‌സഭാ മണ്‌ഡലത്തിന്റെ ഭാഗമായിരുന്നു. ഈ തിരഞ്ഞെടുപ്പു മുതല്‍ പത്തനംതിട്ട ലോക്‌സഭാ മണ്‌ഡലം രൂപീകൃതമായി.
ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപമുള്ളതും ജില്ലയില്‍ നിന്നാണ്‌.ജില്ലയുടെ പകുതിയോളം ഭാഗം വനപ്രദേശമാണ്‌.
നിരവധി പ്രമുഖര്‍ക്കാണ്‌ പത്തനംതിട്ട ജന്മം നല്‌കിയിട്ടുള്ളത്‌.സരസ കവി മൂലൂര്‍ പത്മനാഭപ്പണിക്കര്‍,പുത്തന്‍കാവ്‌ മാത്തന്‍തരകന്‍, കവി കടമ്മനിട്ട രാമകൃഷണന്‍ തുടങ്ങിയവര്‍ നഗരം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്നവരാണ്‌.അടൂര്‍ ഗോപാലകൃഷ്‌ണന്‍,,സംവിധായകരായ ബ്ലെസി,ശിവപ്രസാദ്‌,നടിമാരായ കവിയൂര്‍ പൊന്നമ്മ,മീരാജാസ്‌മിന്‍,നയന്‍താര,കവിയൂര്‍ രേണുക,അടൂര്‍ ഭവാനി,അടൂര്‍ പങ്കജം തുടങ്ങി വിവിധ മേഖലകളിലുള്ള നിരവധി പ്രശസ്‌തര്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരാണ്‌.

1 comment:

  1. പതനംതിട്ടയെക്കുറിച്ച് ചെറുതും ഭംഗിയുള്ളതുമായ വിവരണം .
    നന്നായിരിക്കുന്നു .

    ReplyDelete