ഒരു പനിയോ തലവേദനയോ വരുമ്പോള്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് പാരസറ്റമോള്‍ വാങ്ങി കഴിച്ച് അസുഖം ഭേദമാക്കുന്നവരാണ് നമ്മില്‍ ഭൂരിഭാഗവും. ഇനി ഡോക്ടറുടെ അടുത്ത് പോയാലോ അവരും കുറിച്ചു തരുന്നത് പാരസറ്റമോള്‍ തന്നെ. എന്നാല്‍ ഇതൊരു വില്ലനാണെന്ന കാര്യം പലപ്പോഴും നാം ശ്രദ്ധിക്കാറില്ല. സാധാരണക്കാരുമായി അത്രയധികം അടുത്തുകിടക്കുന്ന പാരസറ്റമോളിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് പല റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ടെങ്കിലു നാമും നമ്മുടെ ഡോക്ടര്‍മാരും ഇപ്പോഴും അതിനൊപ്പം തന്നെയാണ്.
പാരസറ്റമോള്‍ ഉപയോഗം ആസ്ത്മക്ക് കാരണമാവുന്നതായി ഈയിടെ ഇന്ത്യയില്‍ നടന്ന പഠനം സ്ഥിരീകരിക്കുകയുണ്ടായി. ഒന്നു മുതല്‍ ആറു വയസു വരെ പ്രായമുള്ള കുട്ടികളിലാണ് മരുന്നിന്റെ ദോഷം ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ പാരസറ്റമോള്‍ കഴിക്കരുതെന്നും രണ്ട് ലക്ഷം കുട്ടികളെ പങ്കെടുപ്പിച്ച് ആഗോളാടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലും സമാന റിസല്‍ട്ട് കണ്ടെത്തിയിരുന്നു
No comments:
Post a Comment