Related Posts with Thumbnails

2010-05-24

ആനിമേഷന്‍ തൊഴില്‍സാധ്യത



ബാംഗ്ലൂര്‍: പാല്‍ ചോക്ലേറ്റിന്റെ പുതിയ പരസ്യത്തിലെ മുതല, ലിറ്റില്‍ കൃഷ്ണ, ഹനുമാന്‍.. മേല്‍പ്പറഞ്ഞ എല്ലാറ്റിലും പൊതുവായ ഒന്നുണ്ട്. വളര്‍ന്നുവരുന്ന തൊഴില്‍മേഖലയായ ആനിമേഷന്റെ സാധ്യതകള്‍ ഉപയോഗിച്ച് നിര്‍മിച്ച രൂപങ്ങളാണിവ. വരുംവര്‍ഷങ്ങളില്‍ ഈ മേഖലയില്‍ തൊഴില്‍സാധ്യത 30 ശതമാനംകണ്ട് വര്‍ധിക്കുമെന്നാണ് കണക്ക്.

അരീന ആനിമേഷന്റെ ആഭിമുഖ്യത്തില്‍ സോഫിയ സ്‌കൂളില്‍ നടന്ന 'പെഴ്‌സ്‌പെക്ടീവ്‌സ്' ആനിമേഷന്‍ സെമിനാറിലായിരുന്നു ഇതുസംബന്ധിച്ച ചര്‍ച്ച. ലോകമൊട്ടാകെ 300 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ചെലവിടുന്ന ആനിമേഷന്‍ രംഗത്ത് 60 ശതമാനം ജോലികള്‍ക്കും ഔട്ട്‌സോഴ്‌സിങ്ങിനെയാണ് ആശ്രയിക്കുന്നത്.

ശേഷിച്ച 40 ശതമാനം ടി.വി. പരസ്യങ്ങള്‍, മൊബൈല്‍, വെബ് രൂപം, പൊതു താത്പര്യ വിവരങ്ങള്‍ എന്നിങ്ങനെയുള്ളവയാണ്. ആനിമേഷന്റെ എല്ലാ മേഖലകളിലും തൊഴില്‍രംഗം പുഷ്ടിപ്പെടുമെന്നാണ് സൂചന.
 

No comments:

Post a Comment