
സാധാരണ നിലയില്‍ രാത്രി കോള്‍ അറ്റന്‍ഡ് ചെയ്യില്ലെങ്കിലും ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍, കര്‍ശന നിയന്ത്രണമില്ലാത്ത വീട്ടിലെ പെണ്‍കുട്ടികള്‍, നിര്‍ധന വീട്ടിലെ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് രാത്രിയിലും കോള്‍ അറ്റന്റ് ചെയ്യാനുള്ള അനുമതിയുണ്ട്. ഓവര്‍ ഡ്യൂട്ടി അലവന്‍സ് വേറെയുണ്ട്. ശരാശരി ഒരു ദിവസം ഒരു പെണ്‍കുട്ടി ആറ് മണിക്കൂറെങ്കിലും ഫോണില്‍ സംസാരിച്ചിരിക്കണം. 8 മണിക്കൂര്‍ മുതല്‍ 10 മണിക്കൂര്‍ വരെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളുമുണ്ട്. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് തങ്ങളുടെ വിവരങ്ങള്‍ വളരെ രഹസ്യമായി വെക്കും എന്ന ഉറപ്പിന്മേലാണ് പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നത്. കമ്പനി ഇവര്‍ക്ക് വ്യാജ ഐ.ഡികളും പേരുമാണ് നല്‍കിയിരിക്കുന്നത്. ശ്രദ്ധ, കാര്‍ത്തിക, ശില്‍പ്പ, ഹെല്‍ന, മായ തുടങ്ങിയ പേരുകളാണ് വ്യാജമായി ഇവര്‍ ഉപയോഗിക്കുന്നത്. കമ്പനി നല്‍കിയിരിക്കുന്ന ഈ പേരുകള്‍ മാത്രമേ ഫോണ്‍ ചെയ്യുന്ന സമയത്ത് ഉപയോഗിക്കാന്‍ പാടുള്ളു. ഓരോരുത്തര്‍ക്കും ഓരോ ചാറ്റ് ഐ.ഡി നമ്പറുകള്‍ ഉണ്ട്. ഇതിലേക്കാണ് കസ്റ്റമര്‍ ഫോണ്‍ വിളിക്കുന്നത്. കസ്റ്റമറുടെ ഫോണ്‍ നമ്പറും സംഭാഷണങ്ങളും റിക്കാര്‍ഡ് ചെയ്യാറുണ്ട്. ഇങ്ങനെ ചാറ്റ് ഐഡിയില്‍ സംസാരിച്ച് ചിലര്‍ പ്രണയത്തിലാവുകയും പരസ്പരം യഥാര്‍ത്ഥ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ഒളിച്ചോട്ടം അടക്കം നടന്ന സംഭവങ്ങളുമുണ്ട്. ഇങ്ങനെയുള്ള സൂചനകള്‍ വല്ലതും കമ്പനിക്ക് കിട്ടിയാല്‍ ഇവരെ എത്രയും പെട്ടെന്ന് പിരിച്ച് വിടുകയാണ് പതിവ്. കാര്യങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ ബ്ലാക്ക് മെയിലിംങ്ങും ചെയ്യും. എന്നാല്‍ ഇങ്ങനെ പുറത്താകുന്ന പെണ്‍കുട്ടികള്‍ കമ്പനിയുടെ കാര്യങ്ങള്‍ വെളിയില്‍ പറയുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.അടുത്തകാലത്ത് ആലപ്പൂഴയിലെ മൂന്ന് പെണ്‍കുട്ടികളെ ഒരുമിച്ച് കമ്പനിയില്‍ നിന്ന് പുറത്താക്കുകയുണ്ടായി. ഇവര്‍ ചാറ്റ് ഐഡിയില്‍ വിളിക്കുന്ന പുരുഷന്മാര്ക്ക് പേഴ്സണല്‍ നമ്പര്‍ കൈമാറുകയും ഇവരുമൊരുമിച്ച് മറൈന്‍ ഡ്രൈവില്‍ കറങ്ങുകയും ചെയ്തുവത്രെ. ഇതാണ് പുറത്താക്കാനുള്ള കാരണം. വ്യക്തിയുടെ വിശദവിവരങ്ങള്‍ അറിഞ്ഞ് ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്ത് സാമ്പത്തികമായി വഞ്ചന നടത്തുന്നതും കുറവല്ല. മധ്യവയസ്ക്കര്‍, കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉള്ളവര്‍, ഐ.ടി. പ്രൊഫഷണലുകള്‍ എന്നിവരാണ് ഊ ചതിയില്‍ കൂടുതലായി വീഴുന്നത്. പൂവാലന്മാരും ഞരമ്പ് രോഗികളും ഇവരുടെ പ്രധാന ഇരകളാണ്. ആണുങ്ങളെ കുരങ്ങ് കളിപ്പിക്കാന്‍ താല്‍പ്പര്യമുള്ള പെണ്‍കുട്ടികളും ടൈംപാസിന് വരുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷില്‍ ഭംഗീയായി സംസാരിക്കുകയും എത്ര ഉന്നതനെയും വലയില്‍ വീഴ്ത്താനും കഴിവുള്ളവര്‍ ഇവരിലുണ്ട്. ചതിയും വഞ്ചനയും നടത്തി കോടികള്‍ സമ്പാദിക്കുന്ന ഈ മൊബൈല്‍ കമ്പനിയുടെ ഗൂഢ തന്ത്രം വെളിച്ചത്തു വന്നില്ലെങ്കില്‍ ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുക വലിയൊരു വിഭാഗം ജനങ്ങളാണ്.
www.keralites.net
No comments:
Post a Comment