Related Posts with Thumbnails

2010-03-15

മാരുതി800 പിന്മാറ്റം ഏപ്രില്‍ മാസം മുതല്‍


1982-ല്‍ ഇന്ത്യന്‍ റോഡുകളില്‍ ഇറങ്ങി സാധാരണക്കാരുടെ ഹൃദയങ്ങളില്‍ ഇടം പിടിച്ച മാരുതിയുടെ 8൦൦ ഏപ്രില്‍ മാസം മുതല്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും പിന്‍വാങ്ങി തുടങ്ങുംഭാരത്‌ സ്‌റ്റേജ്‌-4 നിബന്ധനകള്‍ക്കു കീഴില്‍ വരുന്ന 13 നഗരങ്ങളില്‍ ഏപ്രില്‍ മുതല്‍ ഈ ജനപ്രിയ കാറിന്റെ വില്‍പ്പന നിര്‍ത്തിവയ്‌ക്കാനാണു മാരുതി സുസുക്കി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് . എന്നാല്‍ കേരളത്തിലെ ഒരു നഗരവും ഭാരത്‌ സ്‌റ്റേജ്‌-4 ഉള്‍പ്പെടുന്നില്ല .
ബി.എസ്‌-4 പരിധിയില്‍ വരുന്ന ഡല്‍ഹി, മുംബൈ, കൊല്‍ക്കൊത്ത, ചെന്നൈ, അഹമ്മദാബാദ്, ബാംഗ്ലൂര്‍, ഹൈദരാബാദ്, പുനെ, കാണ്‍പുര്‍, സൂറത്ത്, ആഗ്ര എന്നിവിടങ്ങളിലാണ് 800ന്‍റെ വില്‍പന നിര്‍ത്തുന്നത്. രാജ്യത്തെ മറ്റു നഗരങ്ങള്‍ ബി.എസ്‌-3 പരിധിയിലാണു വരുക. ഇവയും 2016ടെ ബി.എസ്‌-4 പരിധിയിലാകുമെന്നതിനാല്‍ അപ്പോഴേക്കു മാരുതി 88ന്റെ കാലം അവസാനിക്കും 



No comments:

Post a Comment