Related Posts with Thumbnails

2010-03-21

മൊബൈല്‍ ആപ്ലിക്കേഷന്‍ വിപണി കുതിച്ചുചാട്ടത്തിന്‌







അടുത്ത രണ്ട് വര്‍ഷം കൊണ്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ വില്‍പനയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന് പഠനങ്ങള്‍. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആപ്ലിക്കേഷന്‍ സ്റ്റോറായ ജെറ്റ്ജാര്‍ നടത്തിയ പഠനത്തിലാണ് 2012 ആകുമ്പോഴേക്കും 17.5 ബില്ല്യണ്‍ ഡോളറിന്റെ ആപ്ലിക്കേഷന്‍ വില്‍പന നടക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് 7 ബില്ല്യണ്‍ ആയിരുന്നെങ്കില്‍ 2012ല്‍ ഇത് 92 ശതമാനം വര്‍ധിച്ച് 50 ബില്ല്യണ്‍ ആകുമെന്നും അവര്‍ അവകാശപ്പെടുന്നു. 2008-നു മുമ്പ് ആപ്ലിക്കേഷന്‍ സ്റ്റോറുകളുടെ എണ്ണം വെറും നാലായിരുന്നെങ്കില്‍, ഇന്നത് 48 ആയി വളര്‍ന്നുവെന്നതും ശ്രദ്ധേയമാണ്.

മൊബൈല്‍ ആപ്ലിക്കേഷല്‍ സ്റ്റോറുകളിലെ കുത്തക ഇന്ന് ആപ്പിളിന്റെ ആപ്ലിക്കേഷന്‍ സ്റ്റോറിനു തന്നെയാണ്. എന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇതിനു വെല്ലുവിളി നേരിടേണ്ടിവരുമെന്നും പഠനം വെളിപ്പെടുത്തുന്നുണ്ട്. കാരണം ബ്ലാക്ക്‌ബെറി, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, നോക്കിയ, സാംസങ് തുടങ്ങിയവയുടേതുള്‍പ്പടെയുള്ള ആപ്ലിക്കേഷന്‍ സ്റ്റോറുകള്‍ വിപണിയില്‍ തങ്ങളുടെ സാന്നിദ്ധ്യം വര്‍ധിപ്പിക്കും. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്കായി ഗൂഗ്ള്‍ ആപ്ലിക്കേഷന്‍ സ്റ്റോര്‍ തന്നെ 30000-ല്‍ അധികം ആപ്ലിക്കേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്.

മൊബൈല്‍ ആപ്ലിക്കേഷന്‍ രംഗത്ത് കടുത്ത മത്സരത്തിനും പുതിയ സാഹചര്യം അനുകൂലമാകും. അതുമൂലം ഈ രംഗത്ത് വന്‍ വിപ്ലവം തന്നെയുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

No comments:

Post a Comment