Related Posts with Thumbnails

2010-03-08

ബാങ്കുകള്‍ക്ക് ഓണ്‍ലൈന്‍ അപരന്‍മാര്‍; കോടികളുടെ തട്ടിപ്പ്


Visit www.malayalamfun.com

കൊച്ചി: മുന്‍നിര 
ബാങ്കുകളുടെ 
വ്യാജവെബ്‌സൈറ്റിലൂടെ
 കോടികളുടെ തട്ടിപ്പ്. 
രാജ്യത്തെ ഏറ്റവും
 വലിയ ബാങ്കായ 
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,
 ഏറ്റവും വലിയ സ്വകാര്യ
 ബാങ്കായ ഐസിഐസിഐ
 ബാങ്ക് എന്നിവയുടേതുള്‍പ്പെടെ
 ഒരു ഡസനിലേറെ ബാങ്കുകളുടെ വ്യാജ
 വെബ്‌സൈറ്റുകളാണ് സജീവമായുള്ളത്. 
ചൈനീസ് ഫിഷിങ് സൈറ്റുകളാണ് 
ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് പിന്നില്‍.
ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെ പണമിടപാട് 
നടത്തുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. ബാങ്കിന്റെ
 യഥാര്‍ഥ വെബ്‌സൈറ്റിന്റെ തനിപ്പകര്‍പ്പുകളാണ്
 ഇവ. അതിനാല്‍ തന്നെ ഇടപാടുകാര്‍ വളരെ വേഗം 
തട്ടിപ്പിനിരയാകുന്നു.

കേരളത്തിലുള്‍പ്പെടെയുള്ള ഇടപാടുകാര്‍

 ഇത്തരത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നുണ്ട്.
 സേര്‍ച്ച് എന്‍ജിന്‍ വഴിയും 
വ്യാജ ഇ-മെയിലുകളിലൂടെയുമാണ് ഇത്തരം 
സൈറ്റുകള്‍ പ്രൊമോട്ട് ചെയ്യുന്നത്.
ഓണ്‍ലൈന്‍ ബാങ്കിങ് നടത്തുന്ന ഇടപാടുകാരുടെ
 എണ്ണം കൂടുന്നുണ്ടെങ്കിലും അവയെക്കുറിച്ച് അവബോധം കുറവാണെന്നതാണ് തട്ടിപ്പുകള്‍ പെരുകാന്‍ കാരണം.
തട്ടിപ്പിനിരയാവാതിരിക്കാന്‍ ബാങ്കുകളുടെ
 വെബ്‌സൈറ്റിലേക്ക് യുആര്‍എല്‍ ടൈപ്പ്
 ചെയ്തുതന്നെ കയറുകയാണ് വേണ്ടതെന്ന് 
റിസര്‍വ് ബാങ്ക് അധികൃതര്‍ പറഞ്ഞു. സേര്‍ച്ച്
 എന്‍ജിനിലൂടെയും ഇ-മെയിലുകളിലൂടെയും 
സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യരുതെന്നും അവര്‍ 
വ്യക്തമാക്കി.
ബാങ്കുകള്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് പ്രതിവിധിയായി 
ടൂള്‍ ബാറുകള്‍ അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
 ഇത്തരം ടൂണ്‍ ബാറുകള്‍ സ്വന്തം കംപ്യൂട്ടറില്‍
 ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. 
അക്കൗണ്ട് ഉള്ള ബാങ്കുകളുടെ ലിങ്ക് ഫേവറേറ്റ്‌സില്‍
 ഇടുന്നതും വ്യാജസൈറ്റുകളിലേക്ക് പോകാനുള്ള
 സാധ്യത തടയും.
Courtesy: Mathrubhumi
Regards.ramshad

No comments:

Post a Comment