Related Posts with Thumbnails

2010-03-14

ജിപിഎസ് വഴികാട്ടി കേരളത്തിലും




വാഹനങ്ങളിലുപയോഗിക്കാവുന്ന ജി.പി.എസ്. അധിഷ്ഠിത പേഴ്‌സണല്‍ നാവിഗേറ്റര്‍ ഡിവൈസുകള്‍ കേരളത്തിലും വ്യാപകമാവുകയാണ്...

കൊച്ചിയിലെ തിരക്കേറിയ തെരുവിലൂടെ കാറോടിക്കുകയാണ്.. വൈകാതെ, വഴിതെറ്റാതെ മീറ്റിങ് സ്ഥലത്തെത്തണം. ഇടയ്ക്ക് ബാങ്ക് എ.ടി.എമ്മിലൊന്നു പോവുകയും വേണം. നിരത്തില്‍ നിറയെ വാഹനങ്ങള്‍.. അതിലേറെ ട്രാഫിക് സിഗ്നലുകള്‍... ഒട്ടേറെ പോക്കറ്റ് റോഡുകള്‍.. ഏതാണ് ശരിയായ വഴി? ഇടയ്‌ക്കൊന്നു നിര്‍ത്തി വഴിചോദിക്കാന്‍ പോലുമാവില്ല.. വഴി തെറ്റുമോ? ഇല്ല.. ഒരു പേഴ്‌സണല്‍ നാവിഗേറ്ററുണ്ടെങ്കില്‍..

ഏറെ കാത്തിരിപ്പിനു ശേഷം കേരളത്തിലെ പട്ടണങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കുന്ന പേഴ്‌സണല്‍ നാവിഗേറ്റര്‍ ഡിവൈസ് (പി.എന്‍.ഡി) രംഗത്തെക്കുകയാണ്. മാപ്പ് മൈ ഇന്ത്യയുടെ ഈ പുതിയ നാവിഗേറ്റര്‍ ഇന്ത്യയില്‍ത്തന്നെ ഇത്തരത്തില്‍ ആദ്യത്തേതാണ്. വിദേശങ്ങളില്‍ ജി.പി.എസ്. (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) അധിഷ്ഠിത പേഴ്‌സണല്‍ നാവിഗേറ്ററുകള്‍ സാധാരണമാണെങ്കിലും നമ്മുടെ നാട്ടില്‍ ഇത് വിരളമാണ്. കടലില്‍ മത്സ്യബന്ധനത്തിനുപോകുന്ന ബോട്ടുകളില്‍ ജി.പി.എസ്. ഉപകരണങ്ങള്‍ ഉപയോഗിക്കാറുണ്ടെങ്കിലും വാഹനങ്ങളിലെ ഉപയോഗം അത്ര വ്യാപകമായിട്ടില്ല.

ഇന്ത്യയിലെ 401 നഗരങ്ങളിലെ എല്ലാ തെരുവുകളുടെയും ബാങ്ക് എ.ടി.എമ്മുകള്‍, പെട്രോള്‍ ബങ്കുകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെയും കൃത്യമായ സ്ഥാനനിര്‍ണ്ണയം മാപ് മൈ ഇന്ത്യയുടെ സേവനത്തില്‍ പെടുന്നു. ഇതിനു പുറമെ ദേശീയ, സംസ്ഥാന പാതകളോടു ചേര്‍ന്നു കിടക്കുന്ന നാലു ലക്ഷത്തില്‍പ്പരം പട്ടണങ്ങളും ഗ്രാമങ്ങളും ഈ വ്യക്തിഗത വഴികാട്ടിയുടെ സേവനപരിധിയില്‍ വരുന്നു.
കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ആലപ്പുഴ, ചേര്‍ത്തല, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, കൊല്ലം, കോട്ടയം, പത്തനംതിട്ട, കാസര്‍ഗോഡ്, പൊന്നാനി, ചങ്ങനാശ്ശേരി, ആലുവ തുടങ്ങി ഇരുത്തിയാറ് പട്ടണങ്ങളില്‍ മാപ് മൈ ഇന്ത്യ പി.എന്‍.ഡി. നന്നായി പ്രവര്‍ത്തിക്കും.

കാറിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഘടിപ്പിക്കാവുന്ന മൗണ്ടും കാര്‍ ചാര്‍ജറും ഉള്‍പ്പെടെയാണ് മാപ് മൈ ഇന്ത്യ പി.എന്‍.ഡി. ലഭിയ്ക്കുന്നത്. റൂട്ട് മാപ്പുകളും ജി.പി.എസ്. വിവരങ്ങളുമടങ്ങുന്ന സോഫ്റ്റ്‌വെയര്‍ ഒപ്പമുള്ള 2 ജിബി മൈക്രോ എസ്.ഡി കാര്‍ഡിലുണ്ടാവും. 8 ജിബി കാര്‍ഡ് വരെ ഇതിലുപയോഗിക്കാം. ഒരു മീഡിയ പ്ലെയറായും ഇതിനെ ഉപയോഗപ്പെടുത്താം.

യാത്ര പുറപ്പെടുമ്പോള്‍, പി.എന്‍.ഡി. കാറില്‍ ഘടിപ്പിച്ചശേഷം ടച്ച് സ്‌ക്രീനിലെ ഝണഋഞഠഥ കീബോര്‍ഡിലൂടെ പോകണ്ട സ്ഥലം തിരഞ്ഞെടുക്കാം. തുടര്‍ന്ന് ഉപകരണം ഉപഗ്രഹവുമായി ബന്ധപ്പെട്ട് കൃത്യമായ സ്ഥാനനിര്‍ണ്ണയം നടത്തി, പോകേണ്ട സ്ഥലത്തേയ്ക്കുള്ള വഴിയും ദൂരവും ദൃശ്യമാക്കുന്നു. ഓരോ കവലയിലും തിരിയേണ്ട ദിശ മുന്‍കൂട്ടി 'പറഞ്ഞു'തരും വാഹനത്തിന്റെ വേഗതയറിയാനും യാത്യാസമയമാറിയാനും മാര്‍ഗ്ഗമുണ്ട്.

നിങ്ങള്‍ക്ക് താല്പര്യമുള്ള റൂട്ടുകളും സ്ഥലങ്ങളും സേവ് ചെയ്ത് സൂക്ഷിക്കുകയുമാവാം. മാര്‍ഗ്ഗമദ്ധ്യേയുള്ള സ്ഥലങ്ങളും ബാങ്ക് എ.ടി.എം, പെട്രോള്‍ ബങ്ക്, റെസ്റ്റോറന്റ് തുടങ്ങിയ പോയന്റ് ഓഫ് ഇന്ററസ്റ്റുകളും (പി.ഒ.ഐ.) കൃത്യമായി അറിയാന്‍ സാധിക്കും. ഒരു ദശലക്ഷത്തോളം പി.ഒ.ഐ. സംബന്ധിച്ച വിവരങ്ങള്‍ മാപ് മൈ ഇന്ത്യയുടെ ശേഖരത്തിലുണ്ട്.

Lx 130, Vx140, Zx150, RoadPilot എന്നിങ്ങനെ നാല്് മോഡലുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതില്‍ Lx130 , Vx140 എന്നീ മോഡലുകളാണ് പ്രധാനമായും വിപണിയിലുള്ളത്. 3.5 ഇഞ്ച്, 4.3 ഇഞ്ച് എന്നിങ്ങനെയാണ് സ്‌ക്രീന്‍ വലുപ്പം. വില യഥാക്രമം 11,000 15,000 രൂപ വീതം. ഢഃ140 യ്ക്ക് ബ്ലൂടൂത്ത് സൗകര്യമുണ്ട്. നിങ്ങളുടെ സെല്‍ ഫോണിന്റെ കോണ്ടാക്ട്‌സ് ഇതിലൂടെ ദൃശ്യമാക്കാം. ഡീലര്‍മാര്‍ മുഖേന നേരിട്ട് വാങ്ങാന്‍ കഴിയും. പ്രമുഖ കാര്‍ ഡീലര്‍മാര്‍ മുഖേന കാര്‍ അക്‌സസറിയായും ഇത് ലഭിയ്ക്കുന്നുണ്ട്.

No comments:

Post a Comment