Related Posts with Thumbnails

2010-03-07

കടുവസങ്കേതത്തിന്റെ പ്രൗഢിയില്‍ പറമ്പിക്കുളം




കടുവാസങ്കേതത്തിന്റെ പ്രൗഢിയില്‍ വേറിട്ട അനുഭവം
 പകര്‍ന്ന് പറമ്പിക്കുളം വന്യജീവി സങ്കേതം.


പശ്ചിമഘട്ടത്തിന്റെ ദക്ഷിണനിരയിലുള്ള പറമ്പിക്കുളം 
വന്യജീവി സങ്കേതം പ്രകൃതിയുടെ ആവാസസ്ഥാനമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 285 ചതുരശ്ര കിലോമീറ്ററാണ്
 വിസ്തൃതി. നാശോന്മുഖമായ 50 ഔഷധസസ്യങ്ങള്‍, 285
 അപൂര്‍വ ജീവിവര്‍ഗം, 1,408 വ്യത്യസ്ത ജനുസ്സിലുള്ള
 പൂക്കളുണ്ടാകുന്ന സസ്യജാലങ്ങള്‍, 81 വ്യത്യസ്തയിനം
 ഓര്‍ക്കിഡുകള്‍ എന്നിവയൊക്കെ 
ഈ നിത്യഹരിതവനത്തിന്റെ
 സമ്പത്താണ്.

ആഗസ്ത് മുതല്‍ ഫിബ്രവരിവരെയുള്ള സമയമാണ്

 സന്ദര്‍ശനത്തിന് അനുയോജ്യം. സന്ദര്‍ശനം 
നടത്തുമ്പോള്‍ പ്ലാസ്റ്റിക്മാലിന്യം ഒഴിവാക്കാന്‍ 
പരമാവധി ശ്രമിക്കണം. സന്ദര്‍ശകര്‍ക്ക്
 വ്യത്യസ്തങ്ങളായ പാക്കേജുകളും ഇവിടെ ലഭ്യമാണ്.

ഒരൊറ്റ ദിവസത്തെ യാത്രമാത്രം ഉദ്ദേശിക്കുന്നവര്‍ക്ക് 

പറമ്പിക്കുളം ആനപ്പാടിയിലെ കേരള 
ചെക്‌പോസ്റ്റ്‌വരെയേ സ്വന്തം വാഹനത്തിലെത്താനാവൂ.
 ഇവിടെനിന്ന് പ്രത്യേകവാഹനം സജ്ജമാക്കിയിട്ടുണ്ട്.
 ഒരാള്‍ക്ക് 140 രൂപയാണ് ചെലവുവരുക. 
10 രൂപ പ്രവേശന ഫീസുമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് 
സ്ഥാപന മേലധികാരിസഹിതം വന്നാല്‍ ആനുകൂല്യമുണ്ട്.
 രാത്രി താമസം മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക്.

സ്വന്തം വാഹനത്തില്‍ അകത്തേക്ക് പോകാനാവും.

 വനംവകുപ്പിന്റെ വാഹനത്തില്‍ പറമ്പിക്കുളം ഡാമും 
വനമേഖലയും കന്നിമാര തേക്കും ഉള്‍പ്പെടെ പ്രധാന 
ഭാഗങ്ങള്‍ മൂന്നരമണിക്കൂര്‍കൊണ്ട് സഞ്ചരിച്ച് തിരികെ
 വരാം.

പറമ്പിക്കുളം വന്യജീവിസങ്കേതം പാലക്കാട് 

ജില്ലയിലാണെങ്കിലും തമിഴ്‌നാട്ടിലെ പൊള്ളാച്ചി
 ആനമലവഴി റോഡുമാര്‍ഗമേ ഇവിടെയെത്താനാവൂ.
 പാലക്കാട്ടുനിന്ന് 98 കിലോമീറ്റര്‍ ദൂരം. ഏറ്റവും അടുത്ത
 ടൗണ്‍ പൊള്ളാച്ചിയാണ് -39 കിലോമീറ്റര്‍.

1 comment: