Related Posts with Thumbnails

2010-03-16

നോക്കിയക്കൊപ്പം ഒ വി ഐ ഭൂപടവും



ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായി ഗൂഗ്ള്‍ മാപ്പ് അവതരിപ്പിച്ചപ്പോള്‍ പ്രധാനമായും ലോകം ചോദിച്ചത് രണ്ട് ചോദ്യങ്ങളായിരുന്നു. ഒന്ന്, ഇത് അമേരിക്കയ്ക്ക് പുറത്ത് ലഭ്യമാകുമോ? രണ്ടാമത്തെ ചോദ്യം മറ്റു ഫോണ്‍ കമ്പനികള്‍ ഇത് എന്ന് പുറത്തിറക്കും, സൗജന്യമായി കൊടുത്തുതുടങ്ങും?. ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരവുമായാണ് നോക്കിയ ഒ വി ഐ മാപ്പ് പുറത്തിറക്കിയിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍ രംഗത്തെ വന്‍കിടക്കാരായ നോക്കിയ, ഭൂപടവും അവയുപയോഗിച്ചുള്ള നാവിഗേഷന്‍ സേവനങ്ങളും സൗജന്യമായി നല്‍കിത്തുടങ്ങിയതോടെ നിലവിലുള്ള സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനങ്ങള്‍ക്ക് അത് വെല്ലുവിളിയായിത്തുടങ്ങി.

ലോകത്ത് 74 രാജ്യങ്ങളിലേക്കാണ് നോക്കിയ ഈ സൗജന്യ സംവിധാനമൊരുക്കിയിരിക്കുന്നത്. 26 ഭാഷകളില്‍ ഇത് ലഭ്യമാകും. വാഹനമോടിക്കുമ്പോള്‍ വഴി കണ്ടുപിടിക്കാനും തിരഞ്ഞടുക്കപ്പെട്ട ചില നഗരങ്ങിലെ ട്രാഫിക് സംവിധാനത്തെക്കുറിച്ച് അറിയാനുമൊക്കെ നോക്കിയ ഒ വി ഐ മാപ്പ്് സഹായിക്കും.

നിലവിലുള്ള നാവിഗേഷന്‍ സംവിധാനത്തെ അപേക്ഷിച്ച് ഉപയോഗിക്കാന്‍ എളുപ്പവും കൃത്യത കൂടുതലുള്ളതുമാണ് ഒ വി ഐ മാപ്പെന്ന് നോക്കിയ അവകാശപ്പെടുന്നുണ്ട്.

ഗൂഗ്ള്‍ മാപ്പില്‍ നിന്ന് വ്യത്യസ്തമായി, ഒ വി ഐയില്‍ മാപ്പുകള്‍ പ്രാദേശികമായാണ് സംഭരിച്ചിരിക്കുന്നത്. അതിനാല്‍ തുടര്‍ച്ചയായുള്ള ഡാറ്റാ കണക്ഷന്‍ ആവശ്യമായിവരുന്നില്ല. വഴി പറഞ്ഞു തരുന്നതിനൊപ്പം തന്നെ വാഹനം ഓടിക്കേണ്ട വേഗപരിധിയെക്കുറിച്ചുള്ള മുന്നറിയിപ്പുകളും നോക്കിയ മാപ്പ് നല്‍കും. 

No comments:

Post a Comment