Related Posts with Thumbnails

2010-03-15

ബജാജിന്റെ ചെറിയ പള്‍സര്‍ വിപണിയിലേക്ക്


ഡിസംബര്‍ ഒന്‍പതിന് ബജാജിന്റെ പുതിയ മോഡല്‍ പള്‍സര്‍ വിപണിയിലിറക്കുമെന്ന് ബജാജ് ഓട്ടോ പ്രഖ്യാപിച്ചു. നിലവിലുള്ള 150 സി.സി പള്‍സറിനെക്കാള്‍ ചെറിയ എന്‍ട്രിലെവല്‍ മോഡലാകും വിപണിയില്‍ എത്തുക എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത് .100 സി.സി ശേഷിയുള്ള ബൈക്കാവും ചെറു പള്‍സറെന്നാണ് കരുതപ്പെടുന്നത്.പുതിയ രൂപത്തില്‍ ഇറങ്ങുന്ന പുതിയ പള്‍സര്‍ സാങ്കേതിക വിദ്യയിലും മറ്റും വ്യതസ്തമായിരിക്കുമെന്നും എന്നാല്‍ വണ്ടിയുടെ വില 60,000ല്‍ താഴെയാകും എന്നാണ് കമ്പനി നല്‍കുന്ന സൂചന. ഇപ്പോള്‍ വിപണിയില്‍ ഉള്ള മൂന്ന് പള്‍സര്‍ മോഡലുകള്‍ക്ക് 60,000 മുതല്‍ 70,000 രൂപവരെയാണ് വില.

No comments:

Post a Comment