Related Posts with Thumbnails

2010-03-21

വൈദ്യുതി ലാഭം കാട്ടിത്തരാന്‍









വൈദ്യുതി ഉപഭോഗം കുറക്കാന്‍ സഹായിക്കുന്ന 

ഒരു ഉപകരണം പുറത്തിറങ്ങുന്നു. വൈദ്യുതി ഉപഭോഗത്തിന്റെ തത്സമയ വിവരങ്ങള്‍ കാട്ടിത്തരികയാണ് 'ടെന്‍ഡ്രില്‍ വിഷന്‍' എന്ന ഈ ഡിസ്‌പ്ലെ ഉപകരണം ചെയ്യുക.

ഉപകരണത്തോടൊപ്പം ഒരു വെബ് പോര്‍ട്ടല്‍ സര്‍വീസും ഉള്ളതിനാല്‍ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള കൂടുതല്‍ വഴികളും ഈ ഉപകരണം പറഞ്ഞുതരും. ടെന്‍ട്രില്‍ (ഠലിറൃശഹ) എന്ന അമേരിക്കന്‍ കമ്പനിയാണ് പുതിയ ഉപകരണം പുറത്തിറക്കുന്നത്.

ടെന്‍ഡ്രില്‍ വിഷന്‍ ഡിസ്‌പ്ലെ ഒരു ഡിജിറ്റള്‍ ക്ലോക്കിനെക്കാള്‍ വലിപ്പം കുറഞ്ഞതാണ്. ഭാരവും കുറഞ്ഞതായിരിക്കും. ഉപയോഗിക്കുന്ന ആദ്യ ഘട്ടത്തില്‍ ഉപഭോക്താവിന് ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനുള്ള തത്സമയ വിവരങ്ങള്‍ ഉപകരണം കൈമാറും. ഇതനുസരിച്ച് വൈദ്യുതോപകരണങ്ങളും മറ്റും പ്രവര്‍ത്തിച്ചാല്‍ തത്സമയ ഫലം അറിയാനുമാകും.

വീടിനുള്ളിലെ വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ട നമ്മുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും വഴികാട്ടാനുമുള്ള ഒരു ഉപകരണം തന്നെയാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. സംഗതി ഇതൊക്കെയാണെങ്കിലും ഈ ഉപകരണം എപ്പോള്‍ പുറത്തിറക്കുമെന്നോ, ഇതിന്റെ വില എത്രയായിരിക്കുമെന്നോ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.

No comments:

Post a Comment