Related Posts with Thumbnails

2010-03-10

മാതാപിതാഗുരു....... ദൈവം




  

ഇങ്ങിനെയൊരു വചനം ഉണ്ടായിരുന്നോ എന്ന് 

തോന്നിപ്പിക്കുന്ന രീതിയില്‍ ആണ് ഇന്നത്തെ ഒരു 
വിഭാഗം യുവതലമുറയുടെ മതിമറന്ന പോക്ക് . 
അഥവാ ആരെങ്കിലും പറഞ്ഞു മനസിലാക്കാന്‍
 ചെന്നാലോ ഈ വക മഹത് വചനങ്ങള്‍ ഞങ്ങള്‍ക്ക്
 "പുല്ലാണേ പുല്ലാണേ" എന്ന് പറഞ്ഞു കാറ്റില്‍ 
പറത്തിവിടുന്ന സ്വഭാവവും പരക്കെ കാണാം .
 മാതാപിതാക്കാളൊടുള്ള ബന്ധം പോലെതന്നെ
 ഗുരുവിനോടുള്ള ബന്ധവും ഭയഭക്തി നിറഞ്ഞതാവണം
 ഏന്നൊക്കെ പറയുന്നുണ്ടെങ്കിലും എത്രമാത്രം അതു
 കണക്കില്‍ ഏടുക്കുന്നുവോയെന്നു കണ്ടറിയണം .
ഇങ്ങിനെയുള്ള ബന്ധങ്ങള്‍ ഗാഢവും സുദൃഢവും
 ആവണം .പക്ഷെ തന്റെ ഗുരുവിനോടുള്ള ബന്ധതിന്റെ
 തീവ്രത അല്പം കൂടിപൊയൊ എന്ന് തോന്നിപ്പിക്കുന്ന
 ഒരു സംഭവം ഈയിടെ ഉണ്ടായി. ആന്ധ്രാപ്രദേശിലെ 
വാറങ്കള്‍ എന്ന സ്ഥലം. അവിടത്തെ ഒരു സ്ക്കൂള്‍ ആണു 
വേദി .കഥയിലെ നായകന്‍ അവിടത്തെ പത്താംക്ലാസ് 
ക്കാരന്‍ .നായിക ആ സ്കൂളിലെ തന്നെ ഹിന്ദി ടീച്ചര്‍ .
എങ്ങിനെയെങ്കിലും പത്താം ക്ലാസ്സ്‌ കടന്നുകിട്ടനുള്ള 
പരിശ്രമത്തിനിടയില്‍ ടീച്ചറുമായുള്ള അടുപ്പം 
അല്പംകൂടിപോയീ സ്നേഹമായി ..പ്രണയമായി .
പ്രണയം ഗാഢമായപ്പൊള്‍ പഠിപ്പും വേണ്ട പഠിപ്പിക്കലും 
വേണ്ട എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു.

എങ്ങോട്ടെകിലും കടന്നുകളയാം എന്ന ആലോചനയുടെ

 അവസാനം ഒരുപാടുദൂരെയുള്ള ഒരു ഒരു ക്ഷേത്രത്തില്‍ 
എത്തിച്ചേര്‍ന്നു. ഒരു മഞ്ഞ ചെരടില്‍ ആ ബന്ധം ഒന്ന് കൂടി 
ദൃഢം ആക്കാന്‍ എന്നുകരുതി എത്തിയ മീശ കിളിര്‍ക്കാത്ത 
പയ്യനെയും അതിനെക്കാള്‍ മുതിര്‍ന്ന പെണ്ണിനേയും കണ്ടു 
അവിടത്തെ പ്രധാന പൂജാരിക്ക് സംശയം ഉദിച്ചു.സന്നിധിയിലെ
 നിയമപാലകരുടെ കൈയ്യില്‍ അകപെട്ട വിദ്യാര്‍ഥീ മണവാളനെയും
 ടീച്ചര്‍ മണവാട്ടീയെയും വിവരം കേട്ട് ഓടികിതച്ചെത്തിയ
 മാതാപിതാക്കള്‍ക്ക് കൈമാറീ . ചുരിദാറീന്റെ ഷാള്‍ 
ഇത്തരം സാഹചര്യങ്ങളില്‍ തലമൂടന്‍ ഉപകാരപ്രദമായ 
കാരണം മീഡിയാകാര്‍ക്കു ടീച്ചറുടെ മുഖം മുഖംപകര്‍ത്താന്‍ 
കഴിഞ്ഞില്ല .തന്റെ മകനെ കയ്യും കണ്ണും കാണിച്ചു 
വളച്ചുവെന്ന ആരോപണങ്ങള്‍ വാരിചൊരിയുന്ന 
അമ്മയുടെ അരികില്‍ നിന്ന ചെറുക്കന്‍ പരിസരം 
മറന്നു പൊട്ടികരഞ്ഞു "എനിക്ക് ടീച്ചറെ തന്നെ 
വേണം ..അവര്‍ എനിക്ക് .... പ്രിയപ്പെട്ടതാ" 
പുറത്തു നടക്കുന്ന സംഭവവികാസങ്ങങ്ങള്‍ കണ്ടു 
അകത്തു ഭക്ത്ജനങ്ങളുടെ ആരാധനയില്‍ സായൂജ്യം
 പൂകിയിരുന്ന ഭഗവാന്‍ ഒരു പക്ഷെ ഇങ്ങിനെ 
പറഞ്ഞുകാണും മാതാപിതാഗുരു.......ന: ദൈവം...............................................





                                                    

No comments:

Post a Comment