Related Posts with Thumbnails

2010-03-03

ഐപാഡിന് ബദലാകാന്‍ ഇന്ത്യയില്‍ നിന്ന് 'ആദം'






Fun & Info @ Keralites.net


ടാബ്‌ലറ്റ് കമ്പ്യൂട്ടറും ഇ-ബുക്ക് റീഡറും സ്മാര്‍ട്ട് ഫോണുമെല്ലാം 

വെറുമൊരു സ്ലേറ്റിന്റെ രൂപത്തില്‍ കൈയിലെത്തുകയെന്ന 
അനുഭവം എങ്ങനെയിരിക്കും. തെറ്റിദ്ധരിക്കരുത്, 
ആപ്പിളിന്റെ 'ഐപാഡി' (iPad)നെക്കുറിച്ചല്ല ഇവിടെ 
സൂചിപ്പിക്കുന്നത്, ഇന്ത്യയില്‍ നിന്നുള്ള 'ആദ' (Adam)ത്തെപ്പറ്റിയാണ്. 
അതെ, ആപ്പിളിന്റെ ഐപാഡിന് ബദലാകാന്‍
 ഇന്ത്യയില്‍ നിന്ന് ആദം രംഗത്തെത്തുകയാണ്.

ശക്തിയിലും സവിശേഷതകളിലും ഐപാഡിനെക്കാള്‍

 ഒരു ചുവട് മുന്നില്‍ എന്നാണ് ആദത്തെക്കുറിച്ച്, 
അത് വികസിപ്പിക്കുന്ന ഹൈദരാബാദിലെ 'നോഷന്‍
 ഇന്‍ക് ഡിസൈന്‍ ലാബ്‌സ്' (Notion Ink Design Labs)
 അവകാശപ്പെടുന്നത്. മള്‍ട്ടിടച്ച് ഉപകരണമായ 
ആദം പ്രവര്‍ത്തിക്കുന്നത് ഗൂഗിളിന്റെ ആഡ്രോയിഡ്
 ഓപ്പററേറ്റിങ് സിസ്റ്റത്തിലാണ്.

Fun & Info @ Keralites.net

'എന്‍വിഡിയ ടെഗ്ര' (nVidia Tegra) പ്രോസസറാണ് 

ആദത്തിന്റെ നട്ടെല്ല്. സമ്പര്‍ക്കമുഖത്തിന്റെ
 (ഇന്റര്‍ഫേസ്) കാര്യത്തില്‍ പുതിയ അനുഭവം 
പ്രദാനം ചെയ്യാന്‍ പാകത്തില്‍ പത്തിഞ്ച് 'പിക്‌സല്‍ ക്വി'
(Pixel Qi) സ്‌ക്രീനാണ് ആദത്തില്‍ ഉള്ളത്. എന്‍വിഡിയ
 ചിപ്പും പിക്‌സല്‍ ക്വി സ്‌ക്രീനും ചേരുമ്പോള്‍,
 ആദത്തിന്റെ ബാറ്ററി ലൈഫ് ഐപാഡിനെ 
അപേക്ഷിച്ച് ഇരട്ടിയാകുമെന്ന്, നോഷന്‍ ഇന്‍ക്
 മേധാവി റോഷന്‍ ശ്രാവണ്‍ പറയുന്നു.

പിക്‌സല്‍ ക്വി സ്‌ക്രീന്‍ ഉപയോഗിക്കുന്ന ആദ്യ

 ടാബ്‌ലറ്റ് പി.സി.യായിരിക്കും ആദം. 3ജി, വിഫി 
കണക്ടിവിറ്റി ആദത്തില്‍ സാധ്യമാണ് മാത്രമല്ല,
 ഹൈഡെഫിനിഷന്‍ ടിവി യിലേതിന് തുല്യമായ 
1080p വീഡിയോയാണ് ആദത്തില്‍ കാണാനാവുക. 
അതേസമയം, 576p വീഡിയോയേ ഐപാഡില്‍
 കാണാനാകൂ. ഐപാഡില്‍ ഫ്‌ളാഷ് പ്രോഗ്രാമുകള്‍
 പ്രവര്‍ത്തിക്കില്ല, എന്നാല്‍ ആദത്തില്‍ ഫ്‌ളാഷിന്റെ
 സാധ്യതകളും പരിശോധിച്ചു വരികയാണ്.

Fun & Info @ Keralites.net

ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ആദത്തിന്റെ

 രണ്ട് മോഡലുകള്‍ പുറത്തിറാക്കാനാണ് 
നോഷന്‍ ഇന്‍ക് ലക്ഷ്യമിടുന്നതെന്ന്
 റിപ്പോര്‍ട്ടുണ്ട്.
 12.9 മില്ലിമീറ്ററും 11.6 മില്ലിമീറ്ററും കനം വീതമുള്ളവ.
 അതേസമയം 13.4 മില്ലീമീറ്ററാണ്
 ഐപാഡിന്റെ കനം. 
തികച്ചും വിപ്ലവകരം എന്ന്
 വിശേഷിപ്പിക്കപ്പെടുന്ന
 ഈ ഉപകരണം 2010 അവസാനത്തോടെ 


വിപണിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. 
വിലയെത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

Fun & Info @ Keralites.net

ഉള്ളടക്കം സംബന്ധിച്ച് വിവിധ 

കമ്പനികളുമായി
 തങ്ങള്‍ ചര്‍ച്ച നടത്തിവരികയാണെന്ന് 
നോഷന്‍ ഇന്‍കിന്റെ മേധാവി ശ്രാവണ്‍
 അറിയിച്ചു
. ഡിജിറ്റല്‍ മാഗസിനുകള്‍, ഇ-ബുക്കുകള്‍,
 കോമിക്കുകള്‍ ഒക്കെ ആദം വഴി വായിക്കാന്‍
 ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കാനാണ് 
കമ്പനി ശ്രമിക്കുന്നത്.

ആദം ടാബ്‌ലറ്റിനുള്ള ആപ്ലിക്കേഷനുകള്‍

 വികസിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാനായി, 
ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഡവലപ്പര്‍ 
ചലഞ്ചിന് സമാനമായി, ഒരു മത്സരം നടത്തുമെന്ന്
 ശ്രാവണ്‍ അറിയിച്ചു. എന്നാല്‍, മത്സരത്തിന്റെ 
വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

No comments:

Post a Comment