Related Posts with Thumbnails

2010-03-04

ജീവന്റെ വൃക്ഷം ഒരു അത്ഭൂതം

ബഹ്‌റിന്‍ മണലാരണ്യത്തിലെ ജീവന്റെ വൃക്ഷം സഞ്ചാരികളെ ആകര്‍ഷിക്കുന്ന വലിയ ഒരു അത്ഭുതമാണ്. ഈ മെസ്‌ക്വിറ്റ് മരം മണലാരണ്യത്തില്‍ തനിച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ട് നാനൂറുവര്‍ഷത്തിലേറെയായി. വെള്ളത്തിന്റെ ലക്ഷണം സമീപത്തൊന്നുമില്ല.

പ്രകൃതിയുടെ ഈ അത്ഭുതം കാണാനുള്ള അവസരം ബഹ്‌റിനിലെത്തുന്ന ആരും പാഴാക്കാറില്ല. ഒരു പാട് അത്ഭുത കഥകള്‍ ഈ വൃക്ഷത്തെ ചുറ്റിപ്പറ്റിയുണ്ട്. ഈഡന്‍ പൂന്തോപ്പ് ഇവിടെയായിരുന്നു എന്നതാണ് ഒരു വിശ്വാസം. 

ജെബല്‍ ദുഖാനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് വൃക്ഷം. അപാരമായ മണല്‍പ്പരപ്പില്‍ ഒരു പച്ചക്കുത്തായി വൃക്ഷത്തെ അകലെ നിന്നുപോലും കാണാം. വൃക്ഷത്തിന് സമീപത്തെങ്ങും മനുഷ്യവാസമില്ല. കാറില്‍ പോകുന്നവര്‍ മണലില്‍ പുതഞ്ഞുപോകാതിരിക്കാന്‍ പ്രത്യേക കരുതലെടുക്കേണ്ടതുണ്ട്. 

No comments:

Post a Comment