Related Posts with Thumbnails

2010-03-24

ഗോവ


പടിഞ്ഞാറന്‍ ഇന്ത്യയുടെ പറുദീസ എന്നാണ് ഗോവ അറിയപ്പെടുന്നത്. സ്വപ്നസദൃശമായ ദൃശ്യങ്ങളുമായി സഞ്ചാരിയെ വിരുന്നൂട്ടാന്‍ ഗോവ കാത്തിരിക്കുന്നു.

ചരിത്രത്തിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ തെരുവുകളും പോര്‍ച്ചുഗീസ് വാസ്തുസൗന്ദര്യത്തിന്റെ വശ്യതയുമായി നില്‍ക്കുന്ന പുരാതന ക്രിസ്തീയ ദേവാലയങ്ങളും എന്നും അവധിക്കാലത്തിന്റെ ഉത്സവവേദിയായ കടല്‍ത്തീരങ്ങളും ഗോവയുടെ സൗന്ദര്യ സമ്പത്തുകളാണ്.

1961 വരെ പോര്‍ച്ചുഗീസ് അധീനതയിലായിരുന്നു ഈ കൊച്ചു പ്രദേശം. പോര്‍ച്ചുഗീസ് ഭരണത്തിന്റെ അവശേഷിപ്പുകള്‍ ഇന്നും ഗോവയില്‍ കാണാം. 1510ല്‍ ഗോവാതീരത്തെത്തിയ പോര്‍ച്ചുഗീസുകാര്‍ ക്രിസ്തീയമതം ഇവിടെ പ്രചരിപ്പിക്കുന്നതിലും വലിയൊരു പങ്ക് വഹിച്ചു. പുരാതന കാലത്ത് ശതവാഹന രാജവംശവും വിജയനഗര സാമ്രാജ്യവുമെല്ലാം ഗോവ ഭരിച്ചിട്ടുണ്ട്.

അടിസ്ഥാന വിവരങ്ങള്‍ 


തലസ്ഥാനം: പനജി
വിസ്തീര്‍ണ്ണം: 3, 702 ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ : 10, 07, 749 (1991 സെന്‍സസ് )
സാക്ഷരത : 57ശതമാനം

കാലാവസ്ഥ 21ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെ ഒക്ടോബര്‍ മുതല്‍ മെയ് വരെയാണ് ഗോവ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ മഴക്കാലമാണ്.

No comments:

Post a Comment