Related Posts with Thumbnails

2010-03-14

കുക്കിങ് ഗ്യാസ് പോലെ നിത്യജീവിതത്തിന്‍റെ ഭാഗമായിരിക്കു ന്നു ഏജന്‍സികളെയും വിതര ണത്തെയും കുറിച്ചുള്ള പരാതികളും. ആവശ്യത്തിനു സ്റ്റോക്കുണ്ടെങ്കിലും കൃതൃിമ ക്ഷാമം സൃഷ്ടി ച്ചു സിലിണ്ടറുകള്‍ മറിച്ചുവില്‍ക്കാനുള്ള ഏജന്‍സികളുടെ ശ്രമമാണു സംസ്ഥാനത്തെ പാചകവാതകക്ഷാമത്തിനു പ്രധാന കാരണമെന്നു സര്‍ക്കാര്‍ വൃത്തങ്ങ ള്‍ പറയുന്നു. 
ഉപയോക്താവിന്‍റെ മുഖ്യ പ്രശ്നവും ഇതുതന്നെ. പാചകവാ തക വിതരണവുമായി ബന്ധപ്പെ ട്ടു കമ്പനികളും ഏജന്‍സികളും ഒരുപോലെ ജനത്തെ കബളിപ്പിക്കുന്നു.
ഒരു കണക്ഷനു കീഴില്‍ രണ്ടു സിലിണ്ടറുള്ള ഉപയോക്താക്കള്‍ ധാരാളം. എന്നാല്‍, ഒരേസമയം രണ്ടു സിലിണ്ടര്‍ നല്‍കാന്‍ ഏജ ന്‍സികള്‍ തയാറല്ല. അതിനു നിയമമില്ലെന്നു തെറ്റിദ്ധരിപ്പിച്ചാണു തട്ടിപ്പ്. ഒരു സിലിണ്ടര്‍ നല്‍ക്കിക്കഴിഞ്ഞാല്‍ മൂന്നും നാലും ആഴ്ച കഴിഞ്ഞാണു ഗ്യാസ് ഏജന്‍സികള്‍ അടുത്ത സിലിണ്ടര്‍ നല്‍കുന്നത്. ആദ്യ സിലിണ്ടര്‍ എടുക്കുന്ന ദിവസം അടുത്തതിനു ബുക്ക് ചെയ്യാനും അനുവദിക്കാറില്ല. 
എന്നാല്‍, ഇത്തരത്തില്‍ ഒരു നിയന്ത്രണവും കേന്ദ്ര പെട്രോളി യം മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടില്ലെന്നു കഴിഞ്ഞ ആഴ്ച ന്യൂഡ ല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്റ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധി ച്ച സര്‍ക്കുലര്‍ പെട്രോളിയം കമ്പനികള്‍ക്ക് അയയ്ക്കുമെന്നും മ ന്ത്രി പറഞ്ഞു. പക്ഷേ, സര്‍ക്കുലര്‍ കൊണ്ടൊന്നും കാര്യമില്ലെന്നതു യാഥാര്‍ഥ്യം. സര്‍ക്കുലറും നിയമവുമൊക്കെ കൈയിലിരിക്കട്ടെയെന്ന് ഏജന്‍സികളുടെ യും കമ്പനികളുടെയും അപ്രഖ്യാപിത നിലപാട്. 
ഇക്കാര്യത്തില്‍ സംസ്ഥാന സ ര്‍ക്കാരിന്‍റെ നിലപാടു വ്യത്യസ്തമാണ്. ഒരു സിലിണ്ടര്‍ ലഭിച്ച ശേഷം മൂന്നാഴ്ചയ്ക്കുള്ളില്‍ അടുത്തതു നല്‍കാത്ത ഏജന്‍സികള്‍ക്കെതിരേ നടപടിയെടുക്കുമെന്നാണു മ ന്ത്രി വ്യക്തമാക്കിയത്  ഇതില്‍ നിന്നുതന്നെ കേന്ദ്ര- സംസ്ഥാന സ ര്‍ക്കാരുകള്‍ തമ്മില്‍ ഇക്കാര്യത്തിലുള്ള ഏകോപനമില്ലായ്മ വ്യക്തമാകും. ഇതു മുതലെടുത്തുതന്നെയാണു പെട്രോളിയം കമ്പനികളും ഏജന്‍സികളും നിയമം ലംഘിക്കുന്നത്. അതിനിരയാകേണ്ടി വരുന്നത് ഉപയോക്താക്കളും.
പുതിയ കണക്ഷനുകള്‍ക്ക് അഡീഷനല്‍ സിലിണ്ടര്‍ ആവശ്യപ്പെടുന്നവര്‍ക്ക് 200 ദിവസം കഴിയുമ്പോള്‍ സിലിണ്ടര്‍ അനുവദിക്കണമെന്നാണു നിയമം. ഈ നിയമവും പറഞ്ഞ് ഏജന്‍സിയില്‍ ചെന്നാല്‍ പെട്ടതു തന്നെ. വീട്ടുപടിക്കല്‍ ഭിക്ഷ യാചിച്ചെത്തുന്നവരോടുള്ള സമീപനമാകും നേരിടേണ്ടിവരിക. 
ചില കമ്പനികള്‍ രണ്ടര- മൂ ന്നു വര്‍ഷം കഴിയുമ്പോള്‍ അഡീഷനല്‍ സിലിണ്ടര്‍ നല്‍കും. പത്തു വര്‍ഷം കഴിഞ്ഞവര്‍ക്കും സിലിണ്ടര്‍ നല്‍കാത്ത ഏജന്‍സികളും നിരവധി. 
അഡീഷനല്‍ സിലിണ്ടറുകള്‍ നല്‍കാന്‍ ഓരോ കമ്പനിക്കും ഓരോ റേറ്റാണ്. തുക അടച്ചാ ലും പോരാ ചില ഏജന്‍സികള്‍ ക്ക്. അവിടെ നിന്നു കിച്ചന്‍ അക്സസറീസ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പാത്രങ്ങളും കുക്കിങ് പാനുകളുമൊക്കെ വാങ്ങ ണം. അതുവേണ്ടെ ന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല. പാത്രം വാ ങ്ങിയില്ലെങ്കില്‍ അഡീഷനല്‍ സിലിണ്ടറുമില്ല.
ഇതുസംബന്ധിച്ചു കമ്പനിയി ല്‍ പരാതി നല്‍കിയാല്‍, ഇത്തരം നടപടികള്‍ തങ്ങള്‍ ഒരിക്ക ലും പ്രോത്സാഹിപ്പിക്കില്ലെന്ന പ ഞ്ചസാരയില്‍പ്പൊതിഞ്ഞ മറുപ ടി കിട്ടും. അക്സസറീസ് ഏജന്‍സിക്കു നല്‍കി വില്‍പ്പന നട ത്താന്‍ ആവശ്യപ്പെടുന്നതും ഇതേ കമ്പനികളാണെന്നതു യാ ഥാര്‍ഥ്യം

No comments:

Post a Comment