Related Posts with Thumbnails

2010-03-18

നായകളെ കുളിപ്പിക്കാന്‍ പുതിയ വാഷിങ്‌മെഷീന്‍

നായകളുടെ കുളിയും ഹൈടെക് ആകുന്ന കാലമാണിത്. നായകള്‍ക്കായി വാഷിങ്‌മെഷീനുകള്‍ പോലുമുണ്ട് ഇപ്പോള്‍. കുറഞ്ഞ ചെലവില്‍ നായകളെ കുളിപ്പിക്കാനുള്ള ഒരു വാഷിങ്‌മെഷീന് രൂപംനല്‍കിയിരിക്കുകയാണ് ജപ്പാനിലെ ഗവേഷകര്‍.

33 മിനിറ്റ് സമയം കൊണ്ട് നിങ്ങളുടെ ഓമനമൃഗത്തെ ഷാംപൂ തേച്ച് ഇളംചൂടുവെള്ളത്തില്‍ കുഴിപ്പിച്ച്, ചൂടുകാറ്റില്‍ ഉണക്കി കുട്ടപ്പനാക്കി കൈയില്‍ തരും വാഷിങ്‌മെഷീന്‍! ഓസോണ്‍ സങ്കേതം വഴി ശുദ്ധമാക്കിയ വെള്ളത്തിലാണ് നായയെ കുളിപ്പിക്കുക, അതിനാല്‍ മെഷീന്‍ തികച്ചും സുരക്ഷിതമാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

നായകളെയും പൂച്ചകളെയുമൊക്കെ കുളിപ്പിക്കുന്ന വാഷിങ്‌മെഷീനുകള്‍ മുമ്പ് തന്നെ രംഗത്തുണ്ട്. ഫ്രഞ്ചുകാരനായ റൊമെയിന്‍ ജെറി രൂപകല്‍പ്പന ചെയ്ത 'ഡോഗോമാറ്റിക്' (Dog-O-Matic) കഴിഞ്ഞ വര്‍ഷമാണ് രംഗത്തെത്തിയത്.

എന്നാല്‍, ആ മെഷീനില്‍ ഒരു നായയെ കുളിപ്പിച്ച് ഉണക്കുന്നതിന് 20 പൗണ്ട് (ഏതാണ്ട് 1400 രൂപ) വരെ ചെലവ് വരാം. ജപ്പാന്‍കാര്‍ വികസിപ്പിച്ച പുതിയ വാഷിങ്‌മെഷീന്‍ ഉപയോഗിച്ചാല്‍ മൂന്നര പൗണ്ട് (245 രൂപ) കൊണ്ട് കാര്യം നേടാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

No comments:

Post a Comment