Related Posts with Thumbnails

2010-03-05

എയ്ഡ്‌സ് പകരുന്നത് തടയാനാവുമെന്ന് റിപ്പോര്‍ട്ട് ........


ജൊഹാനസ്ബര്‍ഗ്: എച്ച്.ഐ.വി ബാധിതരെ കൃത്യമായി വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ആന്റി റിട്രോവൈറല്‍ മരുന്നുകള്‍ (എ.ആര്‍.ടി' ഉപയോഗിച്ച് കര്‍ശനമായി ചികില്‍സിക്കുകയും ചെയ്താല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ എയ്ഡ്‌സ് പകരുന്നത് തടയാനാവുമെന്ന് റിപ്പോര്‍ട്ട്. ലോക പ്രശസ്ത എച്ച്.ഐ.വി ഗവേഷകന്‍ ഡോ. ബ്രയന്‍ വില്യംസാണ് ഇക്കാര്യം അറിയിച്ചത്. സൗത്ത് ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ എപിഡെമോളജിക്കല്‍ മോഡലിങ് ആന്‍ഡ് അനാലിസിസില്‍ നടത്തിയ ഗവേഷണത്തിലാണ് എയ്ഡ്‌സ് രോഗ ചികില്‍സയില്‍ ദൂര വ്യാപക ഫലങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ പദ്ധതി മുന്നോട്ടു വെച്ചത്. സാന്റിയാഗോയില്‍ അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സ് സമ്മേളനത്തിലാണ് അദ്ദേഹം ശുഭപ്രതീക്ഷ നല്‍കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

എച്ച്.ഐ.വി ബാധിതരെയും ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്കയിലെ എച്ച്.ഐ.വി ബാധിത പ്രദേശങ്ങളിലെ ആയിരം പേരെ ഉള്‍ക്കൊള്ളിച്ച് ഇതിനുള്ള ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങും.  ഡര്‍ബനിനടുത്ത് സോം ഖേലെയിലാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുക. അമേരിക്കയിലെ എയ്ഡ്‌സ് രോഗികള്‍ കൂടുതലുള്ള പ്രദേശങ്ങളിലും സമാനമായ പരീക്ഷണപദ്ധതി നടപ്പാക്കും.
ആന്റി റിട്രോവൈറല്‍ ചികില്‍സ (എ.ആര്‍.ടി) പദ്ധതി കൃത്യമായി നടപ്പാക്കിയാല്‍ 40 വര്‍ഷത്തിനകം എയ്ഡ്‌സിനെ ഭൂമുഖത്തുനിന്ന് തുരത്താമെന്ന് അദ്ദേഹം പറഞ്ഞു. എ.ആര്‍.ടിയിലൂടെ എയ്ഡ്‌സ് രോഗിയുടെ ജീവന്‍ രക്ഷിക്കുക മാത്രമല്ല, പകരുന്നത് തടയുകകൂടിയാണ് ലക്ഷ്യമെന്ന് വില്യംസ് പറയുന്നു. 
രോഗിയുടെ രക്തത്തില്‍ എച്ച്.ഐ.വി വൈറസിന്റെ സാന്ദ്രത കുറക്കുകയാണ് എ.ആര്‍.ടി ചികില്‍സയിലൂടെ ചെയ്യുന്നത്. രോഗം പകര്‍ത്താനുള്ള ശരീരത്തിന്റെ ശേഷിയെയും ഇത് കുറക്കുന്നു. എ.ആര്‍.ടി രോഗിയുടെ ശരീരത്തിലെ എച്ച്.ഐ.വി സാന്ദ്രത 10,000 മടങ്ങ് കുറക്കുന്നു. 25 മടങ്ങോളം സാംക്രമികശേഷിയാണ് ഇതിലൂടെ കുറയുന്നത്.
'ജീവന്‍ രക്ഷിക്കാന്‍ മാത്രം ചികില്‍സിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ എയ്ഡ്‌സ് ചികില്‍സയുടെ കുഴപ്പം. പകര്‍ച്ച തടയാന്‍ നാമൊന്നും ചെയ്യുന്നില്ല' ഫവില്യംസ് പറയുന്നു. ആഗോളതലത്തില്‍ എ.ആര്‍.ടി കൃത്യമായി പിന്തുടര്‍ന്നാല്‍ 10 വര്‍ഷത്തിനകം പുതിയ എച്ച്.ഐ.വി രോഗി ഉണ്ടാവാനുള്ള സാധ്യത 95 ശതമാനം കുറക്കാമെന്ന് പ~നം വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. രോഗബാധിതനായി ഒരു വര്‍ഷത്തിനകം എ.ആര്‍.ടി ചികില്‍സക്ക് വിധേയനാവുന്ന രോഗിയില്‍നിന്ന് രോഗം പകരാനുള്ള സാധ്യത പത്തു മടങ്ങ് കുറയും. ഇങ്ങനെ പടരാനുള്ള സാധ്യത കുറച്ചുകൊണ്ടുവന്ന് ക്രമേണ എയ്ഡ്‌സിനെ തുരത്താനാവും.ചികില്‍സ ലഭിക്കാത്ത ഒരു എച്ച്.ഐ.വി രോഗി ശരാശരി 10 വര്‍ഷംവരെ  ജീവിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. ഇതിനകം അഞ്ചുമുതല്‍ പത്തുവരെ പേര്‍ക്ക് ഇത് പകര്‍ത്താനുള്ള സാധ്യതയുമുണ്ട് -വില്യംസ് പറയുന്നു. 

No comments:

Post a Comment