Related Posts with Thumbnails

2010-03-16

ഗൂഗിള്‍ ഫോണ്‍ - ചില സ്വകാര്യങ്ങള്‍







ഒടുവില്‍ എല്ലാവരും വിലയിരുത്തിയതുപോലെ ആപ്പിള്‍ ഐ ഫോണിനും ബ്ലാക്ക്ബറിക്കുമൊക്കെ വന്‍ തലവേദന സൃഷ്ടിച്ചുകൊണ്ട് ഗൂഗിളിന്റെ ടച്ച് സ്‌ക്രീന്‍ സൂപ്പര്‍ ഫോണായ നെക്‌സസ് വണ്‍ വിപണിയിലെത്തി. അമേരിക്കയിലും ഇംഗ്ലണ്ടിലും ഹോങ്കോങ്ങിലും വന്‍ വരവേല്പാണ് ഇതിനെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ നെക്‌സസ് വണ്ണിന്റെ മോഡലില്‍ അതൃപ്തരായവര്‍ ബ്ലോഗിലും മറ്റുമായി പ്രതികരിക്കുന്നുണ്ട്. ഇവയിലൊക്കെ ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം, ഗൂഗിള്‍ ഫോണിനെ പൊളിച്ചു 'പീസ് പീസാക്കി' ഓരോന്നിന്റെയും പിതൃത്വം പരിശോധിച്ച ഐഫിക്‌സ്ഇറ്റ് എന്ന വെബ്‌സൈറ്റിലെ കണ്ടെത്തലിന് ഇന്റര്‍നെറ്റില്‍ ലഭിച്ച പ്രചാരമാണ്. നിരവധി ബ്ലോഗുകളും ഫോറങ്ങളുമാണ് ഇക്കാര്യം ഏറ്റുപിടിച്ചത്.

ആപ്പിള്‍ ഐ ഫോണും മറ്റും റിപ്പയര്‍ ചെയ്യുന്നതും അപ്‌ഗ്രേഡ് ചെയ്യുന്നതും വീഡിയോ ചിത്രങ്ങളുടെ സഹായത്തോടെ പരിചയപ്പെടുത്തുന്ന വെബ്‌സൈറ്റാണ് ഐ ഫിക്‌സ്ഇറ്റ്. ഈ വെബ്‌സൈറ്റ് നെക്‌സസ് വണ്ണിനെ പൊളിച്ചടുക്കിയപ്പോഴാണ് രസകരമായ ചില വിവരങ്ങള്‍ പുറത്തുവന്നത്.

നെക്‌സസ് വണ്ണിന്റെ ടച്ച് സ്‌ക്രീന്‍ നിര്‍മിച്ചത് സാംസങ്ങാണ്. അതായത് മൈക്രോസോഫ്റ്റിന്റെ സ്യൂണ്‍ എച്ച് ഡി എന്ന പോര്‍ട്ടബിള്‍ മീഡിയാ പ്ലെയറിന് ടച്ച് സ്‌ക്രീന്‍ ഉണ്ടാക്കിക്കൊടുക്കുന്ന അതേ കമ്പനിയില്‍ നിന്നു തന്നെയാണ് ഗൂഗിള്‍ ഫോണിനും ടച്ച് സ്‌ക്രീന്‍ നിര്‍മിക്കുന്നത് എന്നു സാരം.

അതിനേക്കാള്‍ രസകരമായ സംഗതി നെക്‌സസ് വണ്ണിന്റെ ബ്ലൂടൂത്തും വയര്‍ലസ് ചിപ്പും നിര്‍മിച്ചിരിക്കുന്നത് അതിന്റെ മുഖ്യ എതിരാളിയായ ആപ്പിള്‍ ഐ പോഡിനു വേണ്ടി ഇവയൊക്കെ നിര്‍മിക്കുന്ന ബ്രോഡ്‌കോം എന്ന കമ്പനിയാണെന്ന കാര്യമാണ്. മൈക്രോസോഫ്റ്റിന്റെയും മറ്റും കുത്തകയ്‌ക്കെതിരെ ഓപ്പണ്‍സോഴ്‌സ് പ്രസ്ഥാനത്തോട് സഹകരിച്ചു പ്രവര്‍ത്തിച്ചവരാണല്ലോ ഗൂഗിള്‍. അതുകൊണ്ടു തന്നെ ഈ പൊളിച്ചടുക്കലിന് പ്രസക്തിയൊന്നുമില്ല താനും.

ഐ ഫിക്‌സിറ്റിന്റെ ഈ കണ്ടെത്തല്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഗൂഗിളിന് ഒരു പൊന്‍തൂവലാണെന്നു പറയാം. നോക്കിയ പോലുള്ള കമ്പനികളുടെ ന്യൂ ജനറേഷന്‍ ഫോണുകള്‍ മുതല്‍ ഐഫോണും ബ്ലാക്ക്ബറിയും വരെയുള്ള ഫോണുകളില്‍ നിന്ന് നെക്‌സസ് വണ്ണിനുള്ള പ്രധാന വ്യത്യാസം ഒരു ഇലക്‌ട്രോണിക് ഉപകരണം എന്ന നിലയില്‍ അത് മുഴുവനായും ഗൂഗിളിന്റെ ഫോണല്ല എന്നതാണ്.

അതായത്ഹാര്‍ഡ് വെയര്‍ നിര്‍മാണത്തില്‍ ഗൂഗിളിനു പങ്കൊന്നുമില്ല. നെക്‌സസ് വണ്‍ എന്ന ഫോണ്‍ ഉണ്ടാക്കുന്നത് തയ്‌വാനിലെ എച്ച് ടി സി എന്ന കമ്പനിയാണ്. ഗൂഗിളിന്റെ മിക്കവാറുമെല്ലാ സര്‍വീസുകളും സന്നിവേശിപ്പിച്ച ആന്‍ഡ്രോയ്ഡ് എന്ന ഓപ്പണ്‍ സോഴ്‌സ് ഓപ്പറേറ്റിങ് സിസ്റ്റമാണ് നെക്‌സസ് വണ്ണിന്റെ ഹൃദയം. അങ്ങനെയാണ് നെക്‌സസ് വണ്‍ നൂറ്റമ്പതു ശതമാനവും ഗൂഗിളിന്റെ ഫോണാകുന്നത്.
www.mathrubhumi.com

-ബി.എസ്. ബിമിനിത്‌

No comments:

Post a Comment