Related Posts with Thumbnails

2010-03-14

കായല്‍ സൗന്ദര്യങ്ങളിലൂടെ..






ടൂറിസം സീസണായതുകൊണ്ടാവാം ബോട്ടുജെട്ടിയില്‍ നല്ല തിരക്ക്‌. യാത്രക്കാരെ കാത്തുകിടക്കുന്ന കെ.ടി.ഡി.സിയുടെയും സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും ബോട്ടുകള്‍ ഓളങ്ങളില്‍ ചാഞ്ചാടുന്നു. പൊരിവെയിലിന്റെ ചൂടിനെ വീശി തണുപ്പിക്കാനെന്നപോലെ കൊടുരാറില്‍നിന്നുമെത്തുന്ന കാറ്റ്‌.

കായലിന്റെ സൗന്ദര്യങ്ങളിലൂടെ സഞ്ചരിച്ച്‌ മടങ്ങിവന്ന ബോട്ടുകള്‍... സന്തോഷം നിറഞ്ഞ മുഖവുമായി അതില്‍ നിന്നിറങ്ങുന്ന കുടുംബങ്ങള്‍, കൂട്ടുകാര്‍. ഇന്ത്യാക്കാരും വിദേശികളുമായ സഞ്ചാരികള്‍. നമ്മുടെ ആളുകളുടെ നോട്ടം കണ്ടാല്‍ ഇതുവരെ അവര്‍ക്ക്‌ സായിപ്പിനോടും മദാമ്മയോടുമുള്ള കൗതുകം ഒട്ടും കുറഞ്ഞിട്ടില്ലെന്നു തോന്നുന്നു. അവരതൊന്നും അറിയുന്നേയില്ല. ബോട്ടുജെട്ടിയിലെ കാഴ്‌ചകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കിലാണവര്‍... കേരള സ്‌റ്റേറ്റ്‌ വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ ആലപ്പുഴയ്‌ക്കുള്ള ബോട്ട്‌ ജെട്ടിയുടെ ഒരു മൂലയില്‍ കിടപ്പുണ്ട്‌. തിരക്ക്‌ അധികമില്ല. യാത്രക്കാരില്‍ അധികവും വിനോദസഞ്ചാരമെന്ന ലക്ഷ്യത്തോടുകൂടി വന്നവരാണ്‌. വിദേശികളുമുണ്ട്‌. കുട്ടികള്‍ ബോട്ടിനുള്ളിലൂടെ ഓടിനടക്കുന്നു.

കൃത്യസമയത്ത്‌ കോടിമതയില്‍ നിന്നും ബോട്ട്‌ പുറപ്പെട്ടു. കൊടൂരാറിന്റെ ഓളങ്ങളെ കീറിമുറിച്ചുകൊണ്ടാണ്‌ ബോട്ടിന്റെ യാത്ര. ആറിന്റെ ഇരുവശവും അറയും നിരയുമുള്ള വീടുകള്‍ കാണാം. വീടുകള്‍ക്ക്‌ പിന്നില്‍ പച്ചപ്പാര്‍ന്ന പാടശേഖരങ്ങള്‍. ദൂരെ ഒരു ഫാക്‌ടറി കെട്ടിടത്തില്‍നിന്ന്‌ പുക ഉയരുന്നതു കാണാം. ''നാട്ടകം സിമന്റ്‌ ഫാക്‌ടറിയാണ്‌ ആ കാണുന്നതെന്ന്‌ ബോട്ട്‌ മാസ്‌റ്റര്‍ ദീപു.'' ലോകത്ത്‌ കക്കയില്‍നിന്ന്‌ വൈറ്റ്‌ സിമന്റ്‌ ഉണ്ടാക്കുന്ന ഏക കമ്പനിയാണത്രേ നാട്ടകം സിമന്റ്‌സ്.

കാരാപ്പുഴ ജെട്ടിയാണ്‌ ആദ്യ സ്‌റ്റോപ്പ്‌. ബോട്ടിലെ ജീവനക്കാര്‍ വെള്ളമെടുക്കാന്‍ വേണ്ടി ഓടുന്നു. കുടിക്കാന്‍ നല്ല വെള്ളം കിട്ടുന്ന ഈ പാതയിലെ അവസാന സ്‌ഥലമാണത്രേ ഈ ജെട്ടി. കുട്ടനാടിന്റെ പ്രശ്‌നവും അതാണല്ലോ. നാലുചുറ്റും വെള്ളം കിടന്നാലും കുടിക്കാന്‍ കുട്ടനാട്ടുകാര്‍ക്ക്‌ പൈപ്പുവെള്ളം മാത്രമാണല്ലോ ശരണം. യാത്രക്കാരില്‍ കൂടുതല്‍ ആളുകളും ആറിന്റെയും പാടശേഖരങ്ങളുടെയും ഭംഗി ആസ്വദിക്കുമ്പോള്‍ സ്‌ഥിരം യാത്രക്കാരിലൊരാളായ സഹദേവന്‌ പറയാനുണ്ടായിരുന്നത്‌ ബോട്ട്‌ സര്‍വ്വീസിന്റെ എണ്ണം കുറഞ്ഞുവരുന്നതിനെക്കുറിച്ചായിരുന്നു. ''ഏഴെട്ടു ബോട്ടുകള്‍ സര്‍വീസ്‌ ഉണ്ടായിരുന്നതിന്റെ എണ്ണം നാലായി ചുരുങ്ങി. ഈ ഭാഗത്തുള്ളവരെ പുറംലോകവുമായി ബന്ധിക്കുന്നത്‌ ഈ ബോട്ട്‌ സര്‍വീസാണ്‌.''

ചില സ്‌ഥലങ്ങളില്‍ ബോട്ട്‌ കടന്നുപോകണമെങ്കില്‍ നടപ്പാലം ഉയര്‍ത്തണം . ഈ രീതിയിലുള്ള കുറേ നടപ്പാലങ്ങള്‍ കാണാം. പാലം പൊക്കിപ്പണിയുകയാണ്‌ അതിനുള്ള പരിഹാരം. നടപ്പാലങ്ങളെല്ലാം അപകടാവസ്‌ഥയില്‍ ആണെന്നു തോന്നുന്നു.





.

No comments:

Post a Comment